ന്യൂഡല്‍ഹി: യാത്രക്കാരുടെ എണ്ണം കുറഞ്ഞ ട്രെയിനുകളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ട് നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ശതാബ്ദി എക്സ്പ്രസ്, തേജസ്, ഗതിമാന്‍ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 25 ശതമാനം വരെ കിഴിവ് നല്‍കാനുള്ള തീരുമാനത്തിലാണ് റെയില്‍വേ അധികൃതര്‍. കഴിഞ്ഞ വര്‍ഷം 50 ശതമാനം പോലും യാത്രക്കാരെ ലഭിക്കാതിരുന്ന ടെയിനുകളാണിത്.
ALSO READ: ബാല്‍ക്കണിയില്‍ തലകീഴായി യോഗ ചെയ്‌തു; ആറാം നിലയിൽ നിന്ന് താഴെ വീണ് യുവതി ഗുരുതരാവസ്ഥയില്‍
എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ചെയര്‍ കാര്‍ സീറ്റുകളുള്ള ട്രെയിനുകളുടെ അടിസ്ഥാന നിരക്കും ജിഎസ്ടി, റിസര്‍വേഷന്‍ ഫീസ് , സൂപ്പര്‍ഫാസ്റ്റ് താരിഫ് തുടങ്ങിയ നിരക്കുകളും പ്രത്യേകമായി ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളില്‍ പുതിയ തീരുമാനം നടപ്പിലാക്കാന്‍ ഓരോ സോണുകളിലെയും പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. എന്നാല്‍ റെയില്‍വേ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കും.
ALSO READ: സാവദിയെ ഉപമുഖ്യമന്ത്രിയാക്കിയതിനെതിരെ സിദ്ധരാമയ്യ
Post Your Comments