ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്നും വാദം കേള്‍ക്കല്‍ തുടരും. ഇന്നലെ ചിദംബരത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനമെടുക്കുക. ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് കേസ് പരിഗണിക്കുക.
ALSO READ: താങ്കളുടെ പാര്‍ട്ടിയില്‍ ഇനിയും അവസര സേവകര്‍ എത്രപേര്‍ ബാക്കിയുണ്ട്? – മുല്ലപ്പള്ളിയോട് എഎ റഹീം
ഇന്നലെ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രതീക്ഷിക്കുന്നതുപോലെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്ന് ഇന്നലെ നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ചിദംബരം ആരോപിച്ചിരുന്നു. എന്നാല്‍, യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. ചോദ്യം ചെയ്യലിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷയും ചിദംബരം കോടതിയില്‍ നല്‍കിയിരുന്നു.
ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി. ഇന്നലെയാണ് സിബിഐ കസ്റ്റഡി കാലാവധി നീട്ടിയത്. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ചിദംബരത്തെ വിട്ടു നല്‍കിയാല്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിക്കുമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സിബിഐയുടെ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ഡല്‍ഹി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി അടുത്ത വെള്ളിയാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്.
ALSO READ: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സേന; പൂഞ്ച് മേഖലയില്‍ വെടിവെയ്പ്പ്
Post Your Comments