ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണര്‍ ടെന്നീസിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. സുമിത് നഗാലും; ഗുണേശ്വരനും ആദ്യ റൗണ്ടിൽ പുറത്തായി. അരങ്ങേറ്റത്തില്‍ ഇന്ത്യൻ താരം സുമിത് നഗാൽ ഇതിഹാസതാരം റോജർ ഫെഡററോട് ആണ് പൊരുതി തോറ്റത്. ആദ്യ സെറ്റ് നേടിയ ശേഷം തോൽവിയിലേക്ക് വീഴുകയായിരുന്നു. സ്കോര്‍: 6-4, 1-6, 2-6, 4-6. മറ്റൊരു മത്സരത്തിൽ പ്രജ്നേഷ് ഗുണേശ്വരനെ നേരിട്ടുള്ള സെറ്റുകൾക്ക് ഡാനിൽ മെഡ്വഡേവിനാണു പരാജയപ്പെടുത്തിയത്. സ്കോർ 4-6, 1-6, 2-6.
We know this isn't the last we'll see of Sumit Nagal…
Remember the name ? #USOpen pic.twitter.com/JtW1xzA4k6
— US Open Tennis (@usopen) August 27, 2019
Also read : ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു പ്രധാനമന്ത്രിയെ സന്ദർശിച്ചു, സിന്ധുവിനോട് മോദി പറഞ്ഞത്
Roger Returns.@rogerfederer | #USOpen pic.twitter.com/3sofNcPVdD
— US Open Tennis (@usopen) August 27, 2019
നോവാക് ജോക്കാവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് സ്പാനിഷ് താരം റോബെർട്ടോ ബയാനയെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സ്കോർ 6-4, 6-1, 6-4. സ്റ്റാൻ വാവ്രിങ്ക, കെയ് നിഷികോറി എന്നിവരും ആദ്യ റൗണ്ടിൽ വിജയം സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ മരിയ ഷറപ്പോവ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. രിട്ടുള്ള സെറ്റുകൾക്ക് സെറീന വില്യംസ് ഷറപ്പോവയെ തോൽപിച്ചു. സ്കോർ 6-1, 6-1. വീനസ് വില്യംസും ആദ്യറൗണ്ടിൽ വിജയം നേടി.
4-6, 6-1, 6-2, 6-4@rogerfederer gets his 40th win of the year after rallying to defeat spirited qualifier Sumit Nagal!#USOpen pic.twitter.com/3LBjNp0hrn
— US Open Tennis (@usopen) August 27, 2019
Post Your Comments