CricketLatest NewsNewsSports

ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങൾക്ക് തിരിച്ചടി

ദുബായ്: ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങൾക്ക് തിരിച്ചടി. ഇന്ത്യൻ ക്യാപ്റ്റന്‍ മിതാലി രാജിനും ഓപ്പണര്‍ സ്മൃതി മന്ഥാനക്കും പുതിയ റാങ്കിംഗില്‍ രണ്ട് സ്ഥാനം നഷ്ടമായി. വനിതാ ഏകദിന ലോകകപ്പില്‍ മോശം പ്രകടനമാണ് താരങ്ങൾക്ക് തിരിച്ചടിയായത്. മിതാലി രാജ് രരണ്ടാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തായപ്പോള്‍ പാകിസ്ഥാനെതിരെ അര്‍ധ സെഞ്ച്വറി നേടിയ സ്മൃതി രണ്ട് സ്ഥാനം താഴേക്കിറങ്ങി പത്താം സ്ഥാനത്താണ്.

അതേസമയം, പാകിസ്ഥാനെതിരെ തിളങ്ങിയ സ്നേഹ് റാണയും പൂജ വസ്ട്രാക്കറും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. ലോകകപ്പിലെ ആദ്യ മത്സരത്തിൽ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ഇരുവരും കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തി. പുതിയ റാങ്കിംഗില്‍ പൂജ 64-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ സ്നേഹ് റാണ ആദ്യ നൂറിലെത്തി.

Read Also:- ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

ബൗളര്‍മാരില്‍ വെറ്ററന്‍ താരം ജൂലന്‍ ഗോസാമി നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്താണ്. പുതിയ റാങ്കിംഗില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാനിംഗ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള ഓസീസ് ടീമിലെ സഹതാരം അലീസ ഹീലിയുമായി 15 റേറ്റിംഗ് പോയിന്റ് വ്യത്യാസം മാത്രമാണ് ലാനിംഗിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button