ന്യൂജഴ്‌സി: ഷോപ്പിങ് മാളില്‍ കയറി കുട്ടികളെ ഉരുട്ടിക്കൊണ്ട് പോകുന്ന ട്രോളി മോഷ്ടിക്കാന്‍ ശ്രമിക്കവെ കുഞ്ഞിനെ മറന്നുവെച്ച യുവതികൾ പിടിയിൽ. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. കുട്ടികളെ ഇരുത്തി ഉരുട്ടി ക്കൊണ്ടുപോകുന്ന ട്രോളി (സ്‌ട്രോളര്‍) മോഷ്ടിക്കാന്‍ കടയില്‍ വന്ന മൂന്ന് യുവതികള്‍ കുട്ടിയെ കടയിൽ മറന്നുവെക്കുകയായിരുന്നു.
Read also: മോഷണം തടയാൻ ശ്രമിച്ച വിരമിച്ച സൈനികനെ ആറ് പേർ ചേർന്ന് തല്ലിക്കൊലപ്പെടുത്തി
ബാബി ബേബി എന്ന കടയിലാണ് മൂന്ന് സ്ത്രീകളും അവരുടെ കുട്ടികളും കൂടി എത്തിയത്. രണ്ട് സ്ത്രീകള്‍ ജീവനക്കാരുമായി സംസാരിച്ച് അവരുടെ ശ്രദ്ധതിരിച്ചു. ഒരു സ്ത്രീ കുട്ടികളെ ഇരുത്തി തള്ളിക്കൊണ്ടുപോകുന്ന സ്‌ട്രോളര്‍ കൈവശപ്പെടുത്തി മുങ്ങി. ഇതിനിടെ കുട്ടിയെ എടുക്കാൻ മറന്നു. എന്നാല്‍ കുഞ്ഞിനെ മറന്നുവെച്ചെന്ന് മനസ്സിലായപ്പോള്‍ മൂവരും ആറ് മിനിറ്റുകള്‍ക്കു ശേഷം കടയിലേക്ക് തിരിച്ചുവന്നു. ഇവര്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. മൂന്ന് സ്ത്രീകളില്‍ രണ്ട് പേരെ കണ്ടെത്തി. കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കട ഉടമ തന്നെയാണ് പുറത്തുവിട്ടത്. ജീവിക്കാന്‍ വേണ്ടി മോഷണം നടത്തേണ്ടിവരുന്നത് വ്യക്തിപരമായ കാര്യമാണെന്നും എന്നാല്‍ കുട്ടിയെ കൊണ്ടുവന്ന് ഇങ്ങനെ ചെയ്യുന്നത് അത്ര നല്ലതല്ലെന്നും ഉടമ പറയുകയുണ്ടായി.
Post Your Comments