കണ്ണൂര്‍: സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ ഷൂ നിർമ്മാണ ഫാക്ടറി തുടങ്ങാൻ പദ്ധതി. ചീമേനി തുറന്ന ജയില്‍, കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി തുടങ്ങുക. ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ പോലീസ് സേനയ്ക്കും മറ്റും ആവശ്യമുള്ള ഷൂ നിര്‍മിച്ച് വിതരണംചെയ്യുകയാണ് ലക്ഷ്യം. ഇതോടൊപ്പം ചീമേനി, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജയിലുകളില്‍ ഒക്ടോബറില്‍ പെട്രോള്‍ പമ്പുകളും ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ഓയിൽ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുകയുണ്ടായി.
തിഹാർ ജയിലിലേത് പോലെ ഫര്‍ണിച്ചര്‍, തുണിത്തരങ്ങള്‍, ബേക്കറിസാധനങ്ങള്‍ എന്നിവ നിര്‍മിക്കാനുള്ള പദ്ധതി സംസ്ഥാനത്തെ ജയിലുകളിലും തുടങ്ങുമെന്നും ഡിജിപി അറിയിച്ചു. ജയിലുകളിലെ സ്ഥലങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പച്ചക്കറിയുള്‍പ്പെടെ കാര്‍ഷികവിളകള്‍ കൃഷിചെയ്യാനും തീരുമാനിച്ചു.
ജയിലുകള്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്തമാക്കാനും പദ്ധതിയുണ്ട്.
Post Your Comments