Business

ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു : ഇന്നും വ്യാപാരം നേട്ടത്തിൽ ആരംഭിച്ചു

മുംബൈ : ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു, രണ്ടാം ദിനവും വ്യാപാരം നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 146 പോയിന്റ് ഉയര്‍ന്ന് 37631ലും, നിഫ്റ്റി 45 പോയിന്റ് ഉയര്‍ന്ന് 11103ലുമാണ് വ്യാപാരം. ബിഎസ്ഇയിലെ 869 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 266 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Also read : പ്രവാസികൾക്ക് സന്തോഷിക്കാം : ഈ ഗൾഫ് രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം കുറഞ്ഞ നിരക്കിൽ

റിയാല്‍റ്റി, ലോഹം, ബാങ്ക്, വാഹനം, വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിലും,ഐടി ഓഹരികള്‍ നഷ്ടത്തിലുമാണ്. യുപിഎല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഗെയില്‍, സണ്‍ ഫാര്‍മ, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ടിസിഎസ്, ടെക് മഹീന്ദ്ര,ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, സിപ്ല, കൊട്ടക് മഹീന്ദ്ര, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button