KeralaLatest NewsIndia

തന്റെ പ്രസ്താവന വളച്ചൊടിച്ചു : മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് താനെന്നു ശശി തരൂർ

ന്യൂഡല്‍ഹി: മോദി സ്തുതി നടത്തിയെന്ന രീതിയില്‍ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കടുത്ത വിമര്‍ശനമുന്നയിച്ചതിന് മറുപടിയുമായി ശശി തരൂര്‍ എംപി. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും, മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് താനെന്നും അദ്ദേഹം ട്വിറ്റിറിലൂടെ മറുപടി നൽകി. ഞാന്‍ മോദിയുടെ കടുത്ത വിമര്‍ശകന്‍ തന്നെയാണ്. ക്രിയാത്മക വിമര്‍ശനമാണത്. അതില്‍ ഉറച്ച്‌ നില്‍ക്കുന്നു. ഭരണഘടനഘടനാ തത്വങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ച്‌ വിശ്വസിച്ചതിനാലാണ് മൂന്ന് തവണ തനിക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാനായതെന്നും എന്റെ അഭിപ്രായത്തോട് യോജിച്ചില്ലെങ്കിലും തന്റെ സമീപനത്തെ സഹപ്രവര്‍ത്തകരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/ShashiTharoor/posts/10156899070158167?__xts__%5B0%5D=68.ARAy6bW8NifZPdgS9MHb0Xms2P4vQkFS801Dh8s09Nh4UgWJ7ZwQNmY_0MtWw7FBtvMjHxTcgmF9a9XGb6BKbRdS2BQjuw-5rvx-i9N29pYzrPWR4oTaPoqJzhoL0EsWCvChNlidyZwEUWs4dIZYG5prNuVjGLZcEEehq-A51c5Wu7U6FEK-appsOSDZPXgOBNIEq9vIa4ZCcM6XpQHJ-LvhrVYw23m6bnEkM-NIXF4tLA4-DH23nt_xN3ZkwtPU-pwSSj9_xfeLqor5kE1UgEp5V2FyzSX8rRKFvO2d1F8DN_3xTpJ_D3-N2RJLwWwo0pcvl6ZgQ2s84Wu3ZrM8&__tn__=-R

എല്ലാ സമയത്തും മോദിയെ വിമര്‍ശിക്കേണ്ടതില്ലെന്നും അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കാന്‍ മടിക്കേണ്ടതില്ലെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന. തരൂര്‍ മോദി സ്തുതി നടത്തിയെന്ന് ആരോപിച്ച്‌ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിരുന്നു. അതോടൊപ്പം തന്നെ പ്രസ്താവനയില്‍ കെ.പി.സി.സി തരൂരിനോട് വിശദീകരണവും തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button