Latest NewsInternational

വേദനസംഹാരികളില്‍ മയക്കുമരുന്നിന്റെ അംശം, പരസ്യത്തിലൂടെ ഡോക്ടര്‍മാരെ വരെ സ്വാധീനിച്ചു; പ്രമുഖ മരുന്ന് കമ്പനിക്ക് 4,119 കോടിയുടെ പിഴ

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് വന്‍ തുക പിഴ ചുമത്തി അമേരിക്കന്‍ കോടതി. ഇവരുടെ വേദനസംഹാരികളില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് അടങ്ങിയ വേദനസംഹാരികളുടെ വിപണനത്തിലൂടെ യുഎസ് ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റി എന്ന കേസിലാണ് വിധി. 4,119 കോടി രൂപയാണ് കമ്പിനിക്കെതിരെ പിഴ ചുമത്തിയത്. ഒക്ലഹോമ കോടതിയുടേതാണ് വിധി.

ALSO READ: വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുന്നു; മൂന്ന് രാജ്യങ്ങളിലെ ചർച്ചയ്ക്ക് ശേഷം പുഞ്ചിരിയോടെ നരേന്ദ്ര മോദി ഡൽഹിയിൽ

ജോണ്‍സണ്‍ പുറത്തിറക്കുന്ന ഡ്യൂറാജെസിക്, ന്യൂസെന്റാ എന്നീ വേദനാസംഹരികള്‍ അമേരിക്കന്‍ ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റുന്നു എന്നായിരുന്നു കേസ്. ഈ വേദനസംഹാരികളില്‍ അടങ്ങിയിട്ടുള്ള മയക്കുമരുന്നിന്റെ അംശം ആളുകളെ അടിമകളാക്കി മാറ്റുകയാണെന്നും ഇവയുടെ അമിതോപയോഗം മൂലം 99നും 2017നും ഇടയില്‍ നാലുലക്ഷത്തോളം മരണങ്ങള്‍ സംഭവിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്റെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു വാദങ്ങള്‍.

ALSO READ: രാ​ഹു​ല്‍ ഗാ​ന്ധി വീ​ണ്ടും വ​യ​നാ​ട്ടിലേക്ക്

ഇത് മുഖവിലക്കെടുത്ത ഒക്‌ലഹോമ കോടതി അമിതമായ പരസ്യങ്ങളിലൂടെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഡോക്ടര്‍മാരെ വരെ സ്വാധീനിച്ചുവെന്നും നിരീക്ഷിച്ചു. അമേരിക്കയില്‍ ഡോക്ടര്‍മാര്‍ എഴുതി നല്‍കുന്ന പ്രിസ്‌ക്രിപ്ക്ഷന്‍ വഴി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വേദനാസംഹാരികളാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button