Latest NewsNewsLife Style

പെയിൻ കില്ലര്‍ ഉപയോഗം സ്ഥിരമാണോ? എങ്കില്‍ ഇതറിയാതെ പോകരുത്…

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നമ്മെ ബുദ്ധിമുട്ടിലാക്കാറുണ്ട്. ഇവയില്‍ അധികവും അധികപേരും നിസാരമായി തള്ളിക്കളയുകയാണ് പതിവ്. എന്തുകൊണ്ടാണ് ഈ പ്രശ്നം വന്നതെന്ന് പരിശോധനയിലൂടെ കണ്ടെത്താനോ അത് പരിഹരിക്കാനോ ശ്രമിക്കാതെ പെട്ടെന്ന് തന്നെ അതിനുള്ള ശമനത്തിനായി പെയിൻ കില്ലറുകളെ ആശ്രയിക്കുന്നതും ചിലരുടെ പതിവാണ്.

എന്നാലിത്തരത്തില്‍ പെയിൻ കില്ലറുകള്‍ പതിവാക്കുന്നത് എത്രത്തോളം ആപത്താണെന്ന് അറിയാമോ? ഇന്ന് മാര്‍ച്ച് 9, ലോക വൃക്ക ദിനമാണ്. വൃക്കകളുടെ ആരോഗ്യം പരിരക്ഷിക്കുന്നതും, രോഗങ്ങളെ ചെറുക്കുന്നതും ആയി ബന്ധപ്പെട്ട് ആവശ്യമായ അവബോധം പരത്തുന്നതിനാണ് ലോക വൃക്ക ദിനം ആചരിക്കുന്നത്.

ഈ ദിവസം വൃക്കകളെ ക്രമേണ പ്രശ്നത്തിലേക്ക് നയിക്കുന്ന നിങ്ങളുടെ ചില ശീലങ്ങളെ കുറിച്ചാണ് സൂചിപ്പിക്കുന്നത്. പെയിൻ കില്ലറുകള്‍ പതിവാക്കുന്നത് വൃക്കകളെ എത്തരത്തില്‍ ബാധിക്കുമെന്നും കൂട്ടത്തില്‍ മനസിലാക്കാം.

ആദ്യമേ സൂചിപ്പിച്ചത് പോലെ തലവേദനയ്ക്കോ, മറ്റ് ശരീരവേദനകള്‍ക്കോ പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിന് പതിവായി പെയിൻ കില്ലറുകള്‍ ഉപയോഗിക്കുന്നവരാണ് ഏറെയും ശ്രദ്ധിക്കേണ്ടത്. ഈ ശീലം വൃക്കകളിലെ രക്തക്കുഴലുകളെയാണ് പതിയെ ബാധിക്കുക.’Analgesic nephropathy’ എന്ന വൃക്കരോഗത്തിലേക്ക് തുടര്‍ന്ന് ഇത് നയിക്കാം.

അതിനാല്‍ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ പെയിൻ കില്ലര്‍ ഉപയോഗിക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കില്‍ അത് നിര്‍ത്തുക. ശാരീരക പ്രശ്നങ്ങള്‍, വേദനകള്‍ എന്നിവ അവയുടെ കാരണം ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തി ചികിത്സയിലൂടെ പരിഹരിക്കാൻ ശ്രമിക്കുക.

ഡയറ്റ് നമ്മുടെ ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണ്. നാം എന്ത് കഴിക്കുന്നു എന്നത് തന്നെയാണ് നമ്മളെ വലിയൊരു പരിധി വരെ നിര്‍ണയിക്കുന്നത്. വൃക്കകളുടെ കാര്യത്തിലും ഭക്ഷണത്തില്‍ ചിലത് ശ്രദ്ധിക്കാനുണ്ട്. ഉപ്പ് അധികമായി കഴിക്കുന്ന ശീലം, അതുപോലെ പ്രോസസ്ഡ് ഫുഡ്- പാക്കറ്റ് ഫുഡ് എന്നിവ പതിവായി കഴിക്കുന്ന ശീലം (ഇവയില്‍ കാര്യമായ അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്), മധുരം അധികമായി കഴിക്കുന്ന ശീലം, കൃത്രിമമധുരം അടങ്ങിയ പലഹാരങ്ങള്‍ (അധികവും ബേക്കറി, കുക്കീസ് എന്നിവയെല്ലാം) കാര്യമായി കഴിക്കുന്ന ശീലം എന്നിവ ഉപേക്ഷിക്കണം.

പ്രോസസ്ഡ് ഫുഡ് പതിവാക്കുന്നത് ആരോഗ്യത്തിന് പലവിധത്തില്‍ ഭീഷണി ഉയര്‍ത്തുന്നതാണ്. അതുപോലെ കൃത്രിമമധുരവും. ഇവയ്ക്ക് പകരം കുറെക്കൂടി ‘ഹോംലി’ ആയ വിഭവങ്ങള്‍- സ്നാക്സ് എന്നിവ കഴിച്ച് പരിചയിക്കാം. ഫ്രൂട്ട്സ്, സലാഡുകള്‍ എന്നിവയും ഡയറ്റിലുള്‍പ്പെടുത്താം.

ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ അതും വൃക്കകളെ ബാധിക്കാറുണ്ട്. അതിനാല്‍ ദിവസവും ശരീരത്തിന് ആവശ്യമായത്ര അളവില്‍ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

അതുപോലെ ഇറച്ചി അധികമായി കഴിക്കുന്നവരിലും വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇവയില്‍ നിന്നുള്ള പ്രോട്ടീൻ ആണത്രേ ഇതിന് കാരണമാകുന്നത്. അതിനാല്‍ വളരെ ‘ബാലൻസ്ഡ്’ ആയ ഒരു ഡയറ്റ് പാലിക്കാനാണ് ശ്രമിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button