വെള്ളപ്പൊക്കക്കെടുതിയില്‍ തെളിയുന്ന കൂട്ടായ്മയുടെയും സന്‍മനസിന്റെയും കാഴ്ച്ചകള്‍ ഒന്നോ രണ്ടോ അല്ല. കാലവര്‍ഷക്കെടുതിയില്‍ ദുരന്തം നേരിട്ട നിലമ്പൂരിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സഹായമെത്തിയത്. എന്നാല്‍ ഇതിനിടെ വെള്ളപ്പൊക്കകെടുതിയുടെ രൂക്ഷഫലം അനുഭവിച്ച ഒരു കൊച്ചുഗ്രാമവും തങ്ങളാലാകുന്ന സഹായവുമായി മുന്നോട്ടെത്തിയത് സഹജീവി സ്‌നേഹത്തിന്റെ മറ്റൊരു കാഴ്ച്ചയായി.
Also read : ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കം മറിച്ചില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി കെ സുരേന്ദ്രൻ
എറണാകുളം ജില്ലയില്‍ വെള്ളപ്പൊക്കകെടുതി നേരിട്ട കുട്ടമ്പുഴ ഗ്രാമപഞ്ചായത്തില്‍ നിന്നായിരുന്നു നിലമ്പൂരിലേക്കുള്ള സഹായം എത്തിയത്. മഴക്കെടുതി അറിഞ്ഞ മണികണ്ഠന്‍ചാല്‍ ഉള്‍പ്പെടുന്ന ഏഴാം വാര്‍ഡും കല്ലേലി മേട് ഉള്‍പ്പെടുന്ന ആറാം വാര്‍ഡും ഒഴിച്ചിട്ടായിരുന്നു സാധനങ്ങള്‍ സമാഹരിച്ചത്. അതേസമയം മറ്റു പതിനഞ്ചു വാര്‍ഡുകളില്‍ നിന്നും കുടുംബശ്രീ യൂണിറ്റുകള്‍ വഴി ഒരു വീട്ടിലേക്കു വേണ്ട സാധനങള്‍ ശേഖരിച്ച്ക്കുകയായിരുന്നു.
Also read : കൊല്ലം അഞ്ചല്‍ വിളക്കുപാറയില്‍ ആഴ്ചകള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ പിടികൂടി
നിലമ്പൂരില്‍ എത്തിച്ച സാധനങ്ങളല്‍ ഓരോ വീടുകളിലും നേരിട്ടു കൊടുത്തു. കുട്ടമ്പുഴ പഞ്ചായത്താണ് യാത്രാച്ചെലവ് വഹിച്ചത്. പ്രളയക്കെടുതിയുടെ പേരില്‍ കള്ളംപറഞ്ഞുപോലും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കിടയിലാണ് പ്രളയത്തിന്റെ തീക്ഷ്ണത നേരിട്ടുകണ്ട കുട്ടമ്പുഴക്കാര്‍ തങ്ങളാലാകുംവിധം സഹായവുമായി നിലമ്പൂരിന്റെ സങ്കടത്തില്‍ ചേര്‍ന്നത്.
Post Your Comments