Latest NewsKavithakal

വിരസത പടരുന്ന വാക്കുകള്‍

വിരസത പടരുന്ന വാക്കുകള്‍.
*********

ദീപാ. റ്റി മോഹന്‍

എന്നു മുതലാണ് ഞാന്‍ വിരസമായി കൊരുത്ത വാക്കുകളുടെ ചങ്ങലയില്‍ ബന്ധിതയായത്?

ശ്വാസം മുട്ടിക്കുന്ന ചിന്തകളെ ആരാണ് മറവിയുടെ കുപ്പായമണിയിച്ചത്?

അലമാലകളിളകുന്ന കടല്‍പോലെ തിടുക്കം കൂട്ടുന്ന വികാര വിചാരങ്ങളെ ദീര്‍ഘനിശ്വാസത്തോടെ കീഴടക്കാനിനിയെങ്കിലും ശ്രമിക്കണ്ടേ?

വികാരങ്ങള്‍ കൈമാറാനുള്ള മറയായി ദൂരത്തിരുന്നു, രൂപത്താല്‍ പടരുന്ന പതിഞ്ഞ ശബ്ദത്തിലൂടെ ചേര്‍ത്തു പിടിക്കുന്ന അപരിചിത ശബ്ദമാകാമെന്റെ വിരസതയുടെ നിറം മാറ്റിയത്.

മാറ്റത്തിലൂടെ അക്ഷരങ്ങളില്‍ അശരണത ആവേശിച്ചു
വാക്കുകള്‍ പിളരുകയും
വരികള്‍ വ്യക്തമായി കാണാനാവാതെ രൂപമാറ്റങ്ങളാല്‍ ഒക്കെ തൂര്‍ന്നു പോയിട്ടുണ്ടാകും.

ഇച്ഛയുണര്‍ത്തുന്ന രാവും പകലും
അതതിന്റെ രീതിയില്‍ വെളിച്ചത്തെ പൂര്‍ണ്ണമായി തള്ളാനോ, ഇരുട്ടിനെ മോചിപ്പിക്കാനോ കഴിയാത്ത നമ്മുടെ ചുണ്ടുകള്‍ക്കിടയില്‍ ശതവര്‍ഷങ്ങളുടെ വിള്ളലുകളുണ്ട്.

അവ്യക്തമായ അടക്കം പറച്ചിലിലൂടെ അപഹരിക്കപ്പെട്ട ഒത്തു ചേരലിനെ തേടിപ്പോയ നിന്റെ ചുണ്ടുകള്‍ അസ്ഥിരതയുടെ മറവില്‍ പെയ്യണമെന്നു ആകാശവും ഭൂമിയും ഒരുപോലെ ആഗ്രഹിക്കുന്നുണ്ടാകും.

പകര്‍ത്തപ്പെടുന്ന നിര്‍വൃതിയിലൂടെ എന്റെ മനസ്സൊരു പനിനീര്‍പുഷ്പമായി മാറിയിടത്തു
തുടങ്ങി എങ്ങുമവസാനിക്കാത്ത സൂസജ്ജരായ വാക്കുകളിലൂടെ കടന്നു പോകുന്ന കവിതയിലൂടെ പുതിയൊരു ജീവിതം തുടങ്ങണം….

shortlink

Related Articles

Post Your Comments

Related Articles


Back to top button