രജൗരി: ബിഎസ്എഫ് പരിശീലന ക്യാമ്പിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ ബിഎസ്എഫ് പരിശീലന ക്യാമ്പിലാണ് സ്ഫോടനം ഉണ്ടായത്. ബിഎസ്എഫ് എഎസ്ഐയ്ക്കും ഹെഡ് കോണ്‍സ്റ്റബിളിനുമാണ് പരിക്കേറ്റത്. ക്യാമ്പിലെ ആയുധപ്പുരയില്‍ പതിവു പരിശോധന നടത്തുന്നതിടെ അബദ്ധത്തില്‍ സ്ഫോടനമുണ്ടാകുകയായിരുന്നു. അതേസമയം സ്ഫോടനത്തിന് ഭീകരബന്ധമില്ലെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് യുഗള്‍ മന്‍ഹാസ് അറിയിച്ചു. ഇതിന് പിന്നിൽ ഭീകരരാണെന്നത് വ്യാജപ്രചാരണമാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments