ഗയ: പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായതിന് ഗ്രാമത്തലവന്‍ പെണ്‍കുട്ടിയ്ക്ക് വിചിത്ര ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. പഞ്ചായത്ത് കെട്ടിടത്തിന് സമീപം അവശ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ സഹായിക്കുന്നതിന് പകരം പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ശിക്ഷിക്കാന്‍ തീരുമാനിക്കുകയും തല മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തുകയും ചെയ്തു. ഗയ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
Read Also : വർഷങ്ങൾ നീണ്ട ദുരിതങ്ങൾക്ക് പരിഹാരമായി; നവയുഗത്തിന്റെ സഹായത്തോടെ രമണമ്മ നാട്ടിലേയ്ക്ക് മടങ്ങി
ഓഗസ്റ്റ് 14 ന് വാഹനത്തിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. പിന്നീട് പ്രദേശത്തെ പഞ്ചായത്ത് കെട്ടിടത്തിന് മുകളില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തു. അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ട ഗ്രാമവാസിയാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കളെത്തി പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കാനാണ് തീരുമാനമെടുത്തത്. പ്രതികളുടെ ബന്ധുക്കളുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഇതെന്ന് കരുതുന്നു.
പെണ്‍കുട്ടിയുടെ തല മുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിക്കുകയാണ് അവര്‍ ചെയ്തത്. പെണ്‍കുട്ടിയും അമ്മയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെക്കണ്ട് പരാതിപ്പെട്ടതോടെയാണ് സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായത്.
Post Your Comments