KeralaLatest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഢാലോചനയും ദുരൂഹതയും.. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് രംഗത്ത്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകളുടേയും മരണത്തിനു പിന്നില്‍ ഗൂഢാലോചനയും ദുരൂഹതയും. അത് മാറണമെങ്കില്‍ സിബിഐ അന്വേഷണം വേണം. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെസി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടു. സര്‍ക്കാരില്‍ വിശ്വാസം ഉണ്ടെന്നും കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നതായും കെസി ഉണ്ണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

Read Also : ബാലഭാസ്‌കറിന്റെ മരണം; വാഹമോടിച്ചത് അര്‍ജ്ജുന്‍ തന്നെ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് ്രൈകം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം കോടതിയില്‍ പോകുന്നത് ആലോചിക്കുമെന്നും ഉണ്ണി പറഞ്ഞു. അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ വാഹനാപകടം മാത്രമാണ് ബാലഭാസ്‌ക്കറിന്റേതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

Read Also : ബാലഭാസ്‌കറിന്റെ മരണം കൂടുതല്‍ ദുരൂഹതയിലേയ്ക്ക് പ്രകാശന്‍ തമ്പിയുടെ മൊഴികളില്‍ വൈരുദ്ധ്യം

അതേസമയം, അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിഗമനം.

Read Also : ബാലഭാസ്‌കറിന്റെ മരണം; സ്വര്‍ണക്കടത്തിലെ പ്രതികള്‍ക്ക് നേരെ വിരല്‍ ചൂണ്ടി അമ്മാവനും രംഗത്ത്

കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് ഡ്രൈവറായ അര്‍ജുനും എന്നാല്‍ അര്‍ജുനാണ് കാറോടിച്ചിരുന്നതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യയായ ലക്ഷമിയും പൊലീസിന് മൊഴി നല്‍കിയതോടെയാണ് അപകടത്തില്‍ ദുരൂഹത ശക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button