തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ കാറപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ഡൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്ന് ക്രൈംബ്രാഞ്ച്. ശാസ്ത്രീയമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ഈ കണ്ടെത്തല്‍. അപകടസമയത്ത് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗയിലായിരുന്നു കാര്‍ എന്നും ക്രൈംബ്രാഞ്ചിന് ലഭിച്ച ഫോറന്‍സിക് പരിശോധനാഫലത്തില്‍ പറയുന്നു.
ALSO READ: യുവാവിനെ കാര്‍ ഇടിച്ച് തെറുപ്പിച്ച് ബോണറ്റില്‍ കയറ്റിയ സംഭവം : ഡ്രൈവര്‍ അറസ്റ്റില്‍
അമിത വേഗതയിലോടിയ കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിച്ചുണ്ടായ ഒരു വാഹനാപകടം മാത്രമാണ് സംഭവം എന്ന നിഗമനത്തിലേക്കാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. അപകടത്തില്‍ ബാഹ്യ ഇടപടലുകള്‍ ഉണ്ടായതായി കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ലെന്നാണ് സൂചന. അപകടത്തിന് ശേഷം കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് ഡ്രൈവറായ അര്‍ജുനും ബാലഭാസ്‌കര്‍ പിറകിലെ സീറ്റിലായിരുന്നുവെന്ന് ഭാര്യയായ ലക്ഷമിയും പോലീസിന് മൊഴി നല്‍കിയതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ശക്തമായത്. പോലീസിനും ക്രൈംബ്രാഞ്ചിനും ഇതേ മൊഴി തന്നെ ഇരുവരും നല്‍കിയതോടെ സാക്ഷി മൊഴികളും ശാസ്ത്രീയമായ തെളിവുകളും വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടിയ ക്രൈംബ്രാഞ്ച് ഒടുവില്‍ അര്‍ജുന്റെ മൊഴി കള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അപകടം ക്രൈംബ്രാഞ്ച് പുനസൃഷ്ടിച്ചിരുന്നു. ഫോറന്‍സിക് തലവനേയും ഡോക്ടര്‍മാരേയും വച്ച് അപകടത്തിലുണ്ടായിരുന്നവര്‍ക്ക് പറ്റിയ മുറിവുകളും പരിക്കുകളും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിപ്പിക്കുകയും ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാറോടിച്ചിരുന്നത് അര്‍ജ്ജുനാണെന്ന് കണ്ടെത്തുകയുമായിരുന്നു.
ALSO READ:ജോലിയ്‌ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി 19 കാരനൊപ്പം നാടുവിട്ടു : പിന്നെ സംഭവിച്ചതിങ്ങനെ
Post Your Comments