ന്യൂഡല്‍ഹി : എടിഎം ഇടപാടുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നു. എടിഎം ഇടപാടുകളിലെ ഓണ്‍ലൈന്‍ തട്ടിപ്പ് തടയാനാണ് ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്നാണ് സൂചന. ഒരു തവണ എടിഎമ്മില്‍ നിന്ന് പണം എടുത്ത ശേഷം നിശ്ചിത സമയത്തിന് ശേഷം മാത്രം അടുത്ത ഇടപാട് നടത്താന്‍ കഴിയൂ എന്ന രീതിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക.
Read Also : പതിനൊന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; സർക്കാർ ഓഫീസുകൾക്കും അവധി
ഒരു തവണ എടിഎമ്മില്‍ ഇടപാട് നടത്തി കുറഞ്ഞത് 6 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കൂ. ഇടപാടിന് വണ്‍ടൈം പാസ് വേര്‍ഡ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
Read Also : സ്വന്തം ശാഖയ്ക്ക് പുറത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനവുമായി എസ്ബിഐ
ഡല്‍ഹിയില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി യോഗത്തിലാണ് ഈ നിര്‍ദേശം വന്നത്. എടി എം തട്ടിപ്പ് തയാന്‍ ഏറ്റവും മികച്ച മാര്‍ഗമാണിതെന്നാണ് വിലയിരുത്തല്‍. രാത്രി സമയത്താണ് തട്ടിപ്പ് കൂടുതലായി നടക്കുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.
തട്ടിപ്പ് അവസാനിപ്പിക്കാന്‍ എല്ലാവിധത്തിലുള്ള ക്രമീകരണങ്ങളും സുരക്ഷയും ഒരുക്കാനാണ് അധികൃതര്‍ നീക്കം നടത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങളുണ്ടാകും.
Post Your Comments