ന്യൂയോർക്ക്: പ്രശസ്‌ത ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോയുടെ സംഘടന ആമസോൺ മഴക്കാടുകളെ തീപിടുത്തതിൽ നിന്ന് സംരക്ഷിക്കാൻ 35 കോടി രൂപ നൽകും.
ALSO READ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തും രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നു
ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള എർത്ത് അലയൻസ് എന്ന സംഘടനയാണ് തുക നൽകുന്നത്. തീയണക്കാൻ ശ്രമിക്കുന്ന പ്രാദേശിക സംഘടനകൾക്കും തദ്ദേശീയർക്കുമായാണ് തുക നൽകുക. അഞ്ച് പ്രാദേശിക സംഘടനകളാണ് തീയണയ്ക്കാൻ ശ്രമം നടത്തുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ 40,000ലധികം തീപ്പിടുത്തങ്ങളാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. പൊതുവേ തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥയാണ് ആമസോൺ കാടുകളിൽ അനുഭവപ്പെടുന്നതെങ്കിലും ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വരണ്ട കാലാവസ്ഥയുമുണ്ടാകാറുണ്ട്. ഇതിന്റെ ഫലമായി കാട്ടുതീ ഉണ്ടാകാറുണ്ട്. എന്നാൽ അധികവും മനുഷ്യനിർമിതങ്ങളാണെന്നാണ് റിപ്പാർട്ടുകൾ. എർത്ത് അലയൻസ് സംഘടനയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കണക്കുകൾ പ്രകാരം ആമസോൺ കാടുകളിൽ 72,000 തീപ്പിടുത്തങ്ങളാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്.
Post Your Comments