ഏറെ കാലത്തിനുശേഷവും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ജീവിക്കുന്ന ചിത്രമാണ് ടൈറ്റാനിക്. ഡിസംബർ 19ന് അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രം ഹോളിവുഡ് സിനിമകള്‍ ഏറെയൊന്നും കണ്ടിട്ടില്ലാത്തവര്‍ പോലും ഉറപ്പായും കണ്ടിരിക്കാന്‍ സാധ്യതയുള്ള എപിക്. ഇപ്പോഴിതാ, ടൈറ്റാനിക്കിന്‍റെ തിരക്കഥ കേട്ടപ്പോള്‍ ഡികാപ്രിയോ പറഞ്ഞ ആദ്യ അഭിപ്രായമാണ് ചിത്രത്തിന്‍റെ സംവിധായകനായ ജെയിംസ് കാമറൂണ്‍ വെളിപ്പെടുത്തുന്നത്.
‘ടൈറ്റാനിക്കിന്‍റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ അത് ബോറാണെന്ന് ലിയനാർഡോ ഡികാപ്രിയോ പറഞ്ഞു. പിന്നീട് ഇത് ഒരു വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് എന്ന് ഡികാപ്രിയോയെ ബോധ്യപ്പെടുത്തിയ ശേഷമാണ് ഈ വേഷം അദ്ദഹം സ്വീകരിച്ചത്. ഡികാപ്രിയോയുടെ കഴിവില്‍ വിശ്വാസം ഉണ്ടായതിനാല്‍ ഒരുതരത്തിലും അദ്ദേഹത്തിന്‍റെ ആദ്യ അഭ്രിപ്രായത്തില്‍ അത്ഭുതമില്ല’ ജെയിംസ് കാമറൂണ്‍ പറഞ്ഞു.
അതേസമയം, ചിത്രത്തിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ടൈറ്റാനിക് വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രം മുമ്പ് തിയേറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് ടൈറ്റാനിക് എത്തുക. 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം എത്തുന്നത്. വാലന്‍റൈന്‍ഡ് ഡേ മുൻനിർത്തി ഫെബ്രുവരി 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
Read Also:- 5000 ടിക്കറ്റുകളാണ് വിറ്റതെന്ന് കേട്ടപ്പോള്‍ ദ്രാവിഡ് ഞെട്ടി
1997 ലെ ക്രിസ്മസ് റിലീസായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജെയിംസ് കാമറൂണ്‍ ആണ്. തിരക്കഥയും അദ്ദേഹമാണ് ഒരുക്കിയത്. ഒരു ചരിത്ര സംഭവത്തെ പശ്ചാത്തലമാക്കി ജെയിംസ് കാമറൂണ്‍ ഒരുക്കിയ ദുരന്ത പ്രണയകാവ്യം ലോകമെമ്പാടുമുള്ള പ്രേക്ഷകഹൃദയങ്ങളെ വൈകാരികമായി സ്പര്‍ശിച്ചു. അതുവരെയുണ്ടായിരുന്ന എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തിരുന്നു ചിത്രം.
Post Your Comments