കൊച്ചി: പി വി സിന്ധു ലോക് ബാഡ്മിന്റണ്‍ ചാംപ്യനാകുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രം കുറിച്ചപ്പോൾ പ്രമുഖ കായിക താരം പി ടി ഉഷയ്ക്ക് ഓർമ്മയിൽ വരുന്നത് കുട്ടിയായിരുന്നപ്പോൾ സിന്ധുവിനെ മടിയിൽ ഇരുത്തി ലാളിച്ച നിമിഷങ്ങളാണ്.
പി ടി ഉഷയുടെ സുഹൃത്താണ് സിന്ധുവിന്റെ പിതാവും ഇന്ത്യന്‍ വോളിബോള്‍ താരവുമായിരുന്ന പി വി രമണ. പി ടി ഉഷ ഹൈദരാബാദില്‍ രമണയുടെ വീട്ടില്‍ പോകുമ്പോളെല്ലാം അവിടെ ഓടി നടന്നിരുന്ന കൊച്ചുസിന്ധുവിനെ കാണാറുണ്ടായിരുന്നു.
ALSO READ: കരുത്തും, ഊർജ്ജസ്വലതയും അതുപോലെ തന്നെ, ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ഈ താരമാണ്; വീഡിയോ വൈറൽ
ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവായ സിന്ധുവിന്റെ വലിയ നേട്ടത്തെ എല്ലാവരും അകമഴിഞ്ഞ് പ്രശംസിക്കുമ്പോള്‍ ഇന്ത്യന്‍ കായികരംഗത്തിന്റെ അഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച രണ്ട് താരങ്ങളുടെ ഫോട്ടോ ആണ് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ട്വിറ്റ് ചെയ്തിരിക്കുന്നത്. പി ടി ഉഷയുടെ മടിയിലിരിക്കുന്ന പി വി സിന്ധു.
Post Your Comments