മുംബൈ: മാരുതിയുടെ കുഞ്ഞൻ എസ്‍യുവി എസ്-പ്രെസോ സെപ്റ്റംബർ 30ന് വിപണിയിലെത്തും. രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‍യുവി എന്ന പ്രത്യേകതയാണ് ഈ വാഹനത്തിനുള്ളത്.
ALSO READ: പൂർണ നഗ്നയായി അവൾ ബാറ്റെടുത്തു; വൈറലായി ഇംഗ്ലണ്ടിൻ്റെ ഈ വനിതാ ക്രിക്കറ്ററുടെ ഫോട്ടോ ഷൂട്ട്
കോംപാക്റ്റ് ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ 2018ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. വിറ്റാര ബ്രെസയെക്കാള്‍ വിലക്കുറവുള്ള ഈ വാഹനത്തെ അന്നുമുതല്‍ രാജ്യത്തെ യുവവാഹനപ്രേമികള്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ALSO READ: വാഹനാപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു
83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കുന്ന 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനിലും വാഹനം എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എസ്‌യുവികളെ അനുസ്മരിപ്പിക്കുന്ന ബോക്‌സ് കണ്‍സെപ്റ്റിലുള്ള ഡിസൈന്‍, മസ്‌കുലറായ ബോഡി, മാരുതിയുടെ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ തുടങ്ങിയവ വാഹനത്തിന്റെ പ്രത്യേകതകളായിരിക്കും.
Post Your Comments