Latest NewsNewsBusiness

മാരുതി സുസുക്കി: ഹരിയാനയിൽ പുതിയ ഉൽപ്പാദന കേന്ദ്രം ഉടൻ ആരംഭിക്കും

നിലവിൽ, ഹരിയാനയിലെ ഗുരുഗ്രാം, മനേസർ എന്നിവിടങ്ങളിൽ ഉൽപ്പാദന കേന്ദ്രങ്ങൾ ഉണ്ട്

ഇന്ത്യയിൽ പുതിയ ഉൽപ്പാദന കേന്ദ്രം ആരംഭിക്കാനൊരുങ്ങി പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. കാറുകളുടെ ഡിമാൻഡ് വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ ഉൽപ്പാദന കേന്ദ്രമെന്ന ആശയത്തിലേക്ക് കമ്പനി എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഹരിയാനയിലാണ് പുതിയ ഉൽപ്പാദന കേന്ദ്രം ആരംഭിക്കുക. നിലവിൽ, ഹരിയാനയിലെ ഗുരുഗ്രാം, മനേസർ എന്നിവിടങ്ങളിൽ ഉൽപ്പാദന കേന്ദ്രങ്ങൾ ഉണ്ട്. ഈ ഉൽപ്പാദന കേന്ദ്രങ്ങളിലെ വാർഷിക ഉൽപ്പാദന ശേഷി 30 ലക്ഷം വാഹനങ്ങൾ വരെയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇതിനോടകം 2.5 കോടി വാഹനങ്ങൾ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. 1983 ലാണ് മാരുതി ആദ്യമായി പ്രവർത്തനമാരംഭിച്ചത്. അന്ന് മാരുതി 800 എന്ന കൊച്ചു കാറാണ് നിർമ്മിച്ചത്. 1994 ഓടെ 10 ലക്ഷം വാഹനങ്ങളും, 2011 ഓടെ ഒരു കോടി വാഹനങ്ങളും നിർമ്മിച്ചിട്ടുണ്ട്. 2018 ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം, രണ്ടു കോടിയോളം വാഹനങ്ങളാണ് മാരുതി സുസുക്കി നിർമ്മിച്ചത്. 14 മോഡലുകളിലായി നിർമ്മിക്കുന്ന വാഹനങ്ങൾ നൂറിലധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.

Also Read: ആഭ്യന്തര സൂചികകൾ ഇടിഞ്ഞു, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

shortlink

Related Articles

Post Your Comments

Related Articles


Back to top button