പാരീസ്: ജി 7 രാജ്യങ്ങളില്‍ അംഗമല്ലെങ്കിലും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രത്യേക ക്ഷണിതാവായി ലോക രാഷ്ട്രങ്ങൾ ആദരിച്ചു. പ്രൗഢ ഗംഭീരമായ രാജവീഥി ഒരുക്കിയാണ് അവർ മോദിയെ സ്വീകരിച്ചത്. ആതിഥേയ രാഷ്ട്രമായ ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണാണ് വ്യക്തിപരമായി നരേന്ദ്ര മോദിയെ ജി 7 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി ക്ഷണിച്ചിരിക്കുന്നത്.
ഇരു രാജ്യത്തലവന്മാരുമായുള്ള നയതന്ത്രബന്ധമാണ് ഇതിനു കാരണമെന്നാണ് ഫ്രാന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചത് . മാത്രമല്ല ഇന്ത്യയെ വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായി ലോകം അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സ് നയതന്ത്ര വക്താവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: അഴിമതിക്കാരെ രാജ്യത്തുനിന്നുതന്നെ തുടച്ച് നീക്കും; നികുതി വകുപ്പും ശുദ്ധീകരിക്കാൻ നരേന്ദ്ര മോദി
മോദിക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥ സംഘവുമുണ്ട്. നിരവധി സുപ്രധാന കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടാനുള്ള സാധ്യതയും ഏറെയാണ്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മിക്ക പ്രധാനമന്ത്രിമാരുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Post Your Comments