KeralaLatest News

പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനം; കാരണം ഇതാണ്

മലപ്പുറം: പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പതിനെട്ടു ദിവസം നീണ്ടുനിന്ന രക്ഷാദൗത്യം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ദേശീയ ദുരന്തനിവാരണ സേന കഴിഞ്ഞ ദിവസം തന്നെ പുത്തുമലയില്‍ നിന്നും മടങ്ങിയിരുന്നു.

ALSO READ: ‘ജനങ്ങളില്‍ ഒരാളായി ജീവിക്കുന്നതുകൊണ്ടു മാത്രം കൈവരുന്ന അറിവാണത്’: സികെ ശശീന്ദ്രനെ പ്രശംസിച്ച് തോമസ് ഐസക്ക്

ഹംസ എന്നയാളെ കണ്ടെത്താനുള്ള തെരച്ചിലാണ് ഇന്ന് പുത്തുമലയില്‍ നടക്കുക. ബന്ധുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നേരത്തെ തെരച്ചില്‍ നടത്തിയ പച്ചക്കാട് മേഖലയില്‍ ഒരിക്കല്‍ കൂടെ തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. ഇവിടെനിന്നും കാണാതായ 17 പേരില്‍ 12 പേരുടെ മൃതദേഹമാണ് പുത്തുമലയില്‍ നിന്നും ഇതുവരെ കണ്ടെത്താനായത്. ഇനി 5 പേരുടെ മൃതദേഹം കൂടി കണ്ടെത്താനുള്ള സാഹചര്യത്തിലാണ് തെരച്ചില്‍ അവസാനിപ്പിച്ചത്.

ALSO READ : പാലാ ഉപതെരഞ്ഞെടുപ്പ് : തര്‍ക്കങ്ങള്‍ ഉടന്‍ തീരും.. സ്ഥാനാര്‍ത്ഥി ആരെന്ന് ഉടന്‍ പ്രഖ്യാപിയ്ക്കും

മലപ്പുറം കവളപ്പാറയില്‍ പതിനൊന്നു പേരെയാണ് ഇവിടെ ഇനി കണ്ടെത്താനുള്ളത്. ഇവിടെ ഇന്നും തെരച്ചില്‍ നടത്താനാണ് തീരുമാനം. കഴിഞ്ഞ നാലു ദിവസങ്ങളിലെ തെരച്ചിലില്‍ ആരേയും കണ്ടെത്താന്‍ കഴിയാത്തത് കടുത്ത നിരാശയ്ക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ തുടര്‍നടപടികളാലോചിക്കാന്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും യോഗം രാവിലെ പത്ത് മണിക്ക് പോത്തുകല്ലില്‍ ചേരും. കാണാതായവരുടെ ബന്ധുക്കളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബന്ധുക്കള്‍ക്ക് പറയാനുള്ളത് കൂടി കേട്ടശേഷം ഈ യോഗത്തിലെ തീരുമാനം അനുസരിച്ചായിരിക്കും തെരച്ചില്‍ തുടരണമോ അവസാനിപ്പിക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button