KeralaLatest News

‘ജനങ്ങളില്‍ ഒരാളായി ജീവിക്കുന്നതുകൊണ്ടു മാത്രം കൈവരുന്ന അറിവാണത്’: സികെ ശശീന്ദ്രനെ പ്രശംസിച്ച് തോമസ് ഐസക്ക്

C.K Saseendran and Thomas issac
C.K Saseendran and Thomas issac

തിരുവനന്തപുരം: സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേര്‍ന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് സംശയമാണെന്നും ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട പുത്തുമലയിലേയ്ക്ക് വിവരമറിഞ്ഞയുടനെ പാഞ്ഞെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ജനങ്ങളുമായുള്ള ഈ ഹൃദയബന്ധമാമെന്നും ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയാണ് കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രനെ പ്രകീര്‍ത്തിച്ചുകൊണ്ട് തോമസ് ഐസക്ക് രംഗത്തെത്തിയത്.

ALSO READ:പാലാ ഉപതെരഞ്ഞെടുപ്പ് : തര്‍ക്കങ്ങള്‍ ഉടന്‍ തീരും.. സ്ഥാനാര്‍ത്ഥി ആരെന്ന് ഉടന്‍ പ്രഖ്യാപിയ്ക്കും

പുത്തുമലയും ചൂരല്‍മലയും പൂര്‍ണമായും ഒറ്റപ്പെട്ട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ മെമ്പര്‍മാരടക്കം കുടുങ്ങിപ്പോയപ്പോള്‍ രാത്രി വനത്തിലൂടെ സഞ്ചരിച്ച് ഉരുള്‍പൊട്ടല്‍ ഉണ്ടായസ്ഥലത്ത് എത്തിച്ചേരണമെങ്കില്‍, അസാധാരണമായ ധൈര്യം മാത്രമല്ല, കാട്ടുവഴികളെക്കുറിച്ചുള്ള അറിവും ഭൂമിശാസ്ത്രപരമായ ധാരണയുമൊക്കെ ഉണ്ടാവണമെന്നും ജനങ്ങളില്‍ ഒരാളായി ജീവിക്കുന്നതുകൊണ്ടു മാത്രം കൈവരുന്ന അറിവാണിതെന്നും തോമസ് ഐസക് വ്യക്തമാക്കി.

ALSO READ: സൗദി നഗരത്തെ ലക്ഷ്യമിട്ടെത്തിയ 6 മിസൈലുകള്‍ തകര്‍ത്തു

ദുരന്തത്തിന് ശേഷമുള്ള വയനാടിന്റെ പുനര്‍നിര്‍മാണത്തിലും ശശീന്ദ്രന്‍ വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും വയനാടിന്റെ സമഗ്രവികസനത്തിന് പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് പ്രളയം ഇടിത്തീയായി വയനാടിനു മുകളില്‍ വീണതെന്നും മന്ത്രി പറഞ്ഞു. തുടങ്ങിവെച്ചതെല്ലാം ഒന്നില്‍ നിന്ന് വീണ്ടും തുടങ്ങേണ്ട അവസ്ഥയാണുള്ളത് പക്ഷേ, വെല്ലുവിളിയേറ്റെടുത്ത് ശശീന്ദ്രനെപ്പോലൊരാള്‍ മുന്നിലുള്ളത് വയനാട്ടിലെ ജനതയ്ക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ നിലമ്പൂര്‍ എംഎല്‍എ അന്‍വറിനെ പ്രകീര്‍ത്തിച്ചും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പെഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button