ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ അറസ്റിലായ മുൻ കേന്ദ്രമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹി റോസ് അവന്യൂവിലുള്ള സിബിഐ പ്രത്യേക കോടതിയാണ് കാലാവധി നാല് ദിവസത്തേക്ക്(ഓഗസ്റ്റ് 30വരെ) കൂടി നേടിയത്, മറ്റു പ്രതികൾക്കൊപ്പം ചോദ്യം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചു. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകിയാൽ നിർണ്ണായകമായ തെളിവുകൾ ലഭിക്കുമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
Special CBI court extends CBI remand of Former Union Minister P. Chidambaram by 4 days in connection with INX Media case. He will be produced before the court on 30th August. pic.twitter.com/sY9HxU69fi
— ANI (@ANI) August 26, 2019
ഐഎന്‍എക്സ് മീഡിയാ മേധാവി ഇന്ദ്രാണി മുഖർജി, കാർത്തി ചിദംബരം എന്നിവർക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. കേസിൽ നിർണായകമായ ചlല ഇമെയിൽ തെളിവുകൾ കൂടി ലഭിച്ചിട്ടുണ്ട്. ഇതിന് മേൽ കൂടി ചോദ്യം ചെയ്യൽ തുടരണമെന്നും കമ്പനിയുമായി ബന്ധപ്പെട്ട രേഖകൾ കൂടി പരിശോധിച്ചു ചോദ്യം ചെയ്യണമെന്നും സിബിഐ വ്യക്തമാക്കി.
Post Your Comments