ഉപയോക്താക്കൾക്കായി ഡാര്‍ക്ക് മോഡ് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ പേ.ആന്‍ഡ്രോയിഡിന്റെ പത്താം പതിപ്പില്‍ ഡാര്‍ക്ക് മോഡിന് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിള്‍ പേ ആപ്പിന്റെ v2.96.264233179 പതിപ്പിലായിരിക്കും ഡാര്‍ക്ക് മോഡ് സൗകര്യമെത്തുക. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഗൂഗിള്‍ പേ ഡാര്‍ക്ക് മോഡ് അപ്ഡേറ്റ് പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരുന്നു. എന്നാല്‍ അന്ന് ആപ്ലിക്കേഷനില്‍ മുഴുവനായും ഡാര്‍ക്ക് തീം നല്‍കിയിരുന്നില്ല.
Post Your Comments