കെയ്റോ•സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട 6 ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തതായി സഖ്യസേന വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആളപായമോ നാശനഷ്ടമോ ഉണ്ടായതായി വിവരമില്ല.
ALSO READ: സൗദിയിൽ ജനവാസ കേന്ദ്രത്തിനു നേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം
നേരത്തെ, സൗദി അറേബ്യയിലെ ജിസാന്‍ വിമാനത്താവളത്തെ ലക്ഷ്യമാക്കി 10 ബദര്‍-1 ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ സൈനിക വക്താവ് അവകാശപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി അവര്‍ അവകാശപ്പെട്ടു.
Post Your Comments