ബെഗുസരായി: വിവാഹ ചടങ്ങുകൾക്കിടയിലുണ്ടായ ആഘോഷ വെടിവയ്പ്പിൽ വരന്റെ സഹോദരനു ദാരുണാന്ത്യം. ബീഹാറിലെ ബെഗുസരായിയിൽ മുഹമ്മദ് സദ്ദാം എന്നയാളാണ് മരിച്ചത്. സദ്ദാമിന്റെ സഹോദരന്റെ വിവാഹം നിശ്ചയിച്ചിരുന്ന ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വരനും സംഘവും രാത്രി പത്ത് മണിയോടെ വധുവിന്റെ വീട്ടിൽ എത്തി. വരനും വധുവും പൂമാല കൈമാറുന്നതിന് മിനിറ്റുകൾക്ക് മുൻപ് വരന്റെ ബന്ധുക്കൾ നൃത്തം ചെയ്യാൻ ആരംഭിച്ചു.
Also read : മാവോയിസ്റ്റുകളെ കൂച്ചുവിലങ്ങിടും, അമിത്ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ ഇവയാണ്
ഇതിനിടെ വധുവിന്റെ ബന്ധുക്കളിലൊരാൾ തന്റെ നാടൻ തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തു. ഇയാൾ ഉതിർത്ത അഞ്ച് ബുള്ളറ്റുകളിൽ ഒരെണ്ണം സദ്ദാമിന്റെ ശരീരത്തിൽ കൊള്ളുകയായിരുന്നു. ഉടൻ തന്നെ ബെഗുസരായിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.55 ഓടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചുവെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു
Post Your Comments