കൊല്‍ക്കത്ത•ബൈക്കിലെത്തിയ അക്രമികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ദ്വാന്‍ ജില്ലയിലാണ് സംഭവം. മരിച്ചയാളുടെ കുടുംബം അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് കൌണ്‍സിലറായ മുഹമ്മദ് ഖാലിദ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാതി 11.30 ഓടെയാണ് സംഭവം.
ALSO READ: കമിതാക്കള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍
പരാതി ലഭിച്ചിട്ടുണ്ടെന്നും ഒരാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഖാന്‍ വീട്ടിലേക്ക് വരുമ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. ഖാദര്‍ ഷെയ്ഖ്, ടിങ്കു ഷെയ്ഖ്, ശാഹിദ് ഷെയ്ഖ് എന്നിവരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അക്രമികളെ തങ്ങള്‍ കണ്ടതായി ഖാന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും അസന്‍സോള്‍ മുനിസിപ്പാലിറ്റി മേയറുമായ ജിതേന്ദ്ര തിവാരി പറഞ്ഞു.
Post Your Comments