ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിക്കും, കോൺഗ്രസ് നേതാക്കൾക്കും ആകാശത്തും പ്രതിസന്ധിയാണോയെന്ന് സമൂഹ മാധ്യമങ്ങളിൽ ചിലരെങ്കിലും കുറിച്ചത് ചർച്ചയായി. വിമാനം വട്ടമിട്ട് പറന്നതാണ് പ്രതിസന്ധിക്ക് കാരണമായത്.
സംഭവം ഒപ്പമുണ്ടായിരുന്ന യാത്രക്കാരെയും ആശങ്കയിലാഴ്ത്തി. ശനിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തിയ ഗോ എയര്‍ ജി8-149 വിമാനമാണ് ലാന്‍ഡിങ് വൈകിപ്പിച്ച് ആകാശത്ത് വട്ടമിട്ടുപറന്നത്. ശനിയാഴ്ച ശ്രീനഗറിലേക്ക് പോയ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ അവിടെനിന്ന് തിരിച്ചയച്ചിരുന്നു.
അതിനാൽ അദ്ദേഹവും മറ്റു നേതാക്കളും ഡല്‍ഹിയിലേക്ക് മടങ്ങി. തുടര്‍ന്ന് ലാന്‍ഡിങിന് തയ്യാറെടുക്കുന്നതിനിടെയാണ് പൈലറ്റ് പെട്ടെന്ന് ലാന്‍ഡിങ് വൈകുമെന്ന അറിയിച്ച ശേഷം ആകാശത്ത് വട്ടമിട്ടുപറന്നത്. ഇതിനെത്തുടര്‍ന്ന് യാത്രക്കാര്‍ അല്പം പരിഭ്രാന്തരായെങ്കിലും തൊട്ടുപിന്നാലെതന്നെ പൈലറ്റ് വിശദമായ വിവരണവും നല്‍കി. റണ്‍വേ ലഭ്യമല്ലാത്തതിനാലാണ് ലാന്‍ഡിങ് വൈകുന്നതെന്നും വിമാനം ആകാശത്തുവട്ടമിട്ടു പറക്കാന്‍ പോകുകയാണെന്നും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ലാന്‍ഡ് ചെയ്യുമെന്നുമായിരുന്നു പൈലറ്റിന്റെ വിശദീകരണം.
Post Your Comments