Latest NewsKerala

ആഭ്യന്തര വകുപ്പിന്റെ ഭരണം കയ്യാളുന്നത് തലസ്ഥാനത്തെ സഖാക്കൾ, എസ്പിയും ഐജിയും അംഗീകരിച്ച സ്ഥാനക്കയറ്റ ഉത്തരവിന് പുല്ലുവില; സഖാക്കളുടെ ഭീഷണിയിൽ ഐ പി എസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: എസ്പിയും ഐജിയും അംഗീകരിച്ച സ്ഥാനക്കയറ്റ ഉത്തരവ് എൻ ജി ഒ യൂണിയൻ ഇടപെട്ടു തടഞ്ഞു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടാണെങ്കിലും ഭരണം കയ്യാളുന്നത് തലസ്ഥാനത്തെ പൊലീസ് യൂണിയനിലെ സഖാക്കളാണ്.

ALSO READ: അധ്യാപികയെ ലൈംഗിക തൊഴിലാളിയാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം: യുവാവ് അറസ്റ്റില്‍

പൊലീസ് വകുപ്പിലെ മിനിസ്റ്റീരിയൽ വകുപ്പിലെ സ്ഥാനക്കയറ്റത്തിനുള്ള ഉത്തരവാണ് എൻ ജി ഒ യൂണിയൻ ഇടപെട്ടു തടഞ്ഞത്. തങ്ങളുടെ സംഘടനയിൽപ്പെട്ട സഖാക്കൾക്ക് സ്ഥാനക്കയറ്റം ലഭിക്കാത്തതാണ് യൂണിയൻ അംഗങ്ങളുടെ ചരട് വലിയ്ക്ക് പിന്നിൽ .

ഐ പി എസ് ഓഫീസർമാരെ പോലും അവഗണിച്ചാണ് സഖാക്കളുടെ നീക്കം. സഖാക്കളുടെ ഭീഷണിയിൽ വീണ ഐ പി എസ് ഉദ്യോഗസ്ഥരാകട്ടെ തുടർ നടപടികൾ എടുക്കാൻ തയ്യാറായില്ല. കഴിഞ്ഞ ഏപ്രിലിലാണ് മിനിസ്റ്റീരിയൽ വകുപ്പിലുള്ളവരുടെ സ്ഥാനക്കയറ്റ പട്ടിക പുറത്ത് വന്നത് . പൊലീസിലെ മാനേജർ, സീനിയർ സൂപ്രണ്ട്, അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലെ ജീവനക്കാരാണ് പട്ടികയിലുള്ളത്.

ALSO READ: എ.ടി.എമ്മില്‍ പിന്‍ പോലും അടിക്കും മുന്നേ ലഭിച്ചത് അമ്പരപ്പിക്കുന്ന തുക

സെലക്ട് ലിസ്റ്റിൽനിന്ന് അർഹരായ 9 പേരെ സ്ഥാനക്കയറ്റം നൽകി നിയമിക്കാൻ പൊലീസ് ആസ്ഥാനത്തെ എഐജി രാഹുൽ നായർ ശുപാർശ നൽകി. ഹെഡ്ക്വാർട്ടേഴ്സ് ഐജിയുടെ ചുമതല കൂടി വഹിക്കുന്ന ഡിഐജി എച്ച്.നാഗരാജ് ഇത് അംഗീകരിച്ചു. ഇതിൽ ആദ്യ 13 പേർക്കു നിയമനം നൽകി. ഇപ്പോൾ 11 ഒഴിവുകൾ ഉണ്ട്. 30 വർഷം സർവ്വീസുള്ള ,വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളവരാണ് പട്ടികയിൽ ഉള്ളത് . ഈ 9 പേർക്ക് സ്ഥാനക്കയറ്റം നൽകിയാൽ താഴെയുള്ള ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക്, സീനിയർ ക്ലാർക്ക് എന്നീ തസ്തികകളിൽ ഉള്ള 9 പേർക്കു വീതവും സ്ഥാനകയറ്റം ലഭിക്കും . യൂണിയന്റെ ഇടപെടലോടെ അതും ഇല്ലാതായി .

shortlink

Related Articles

Post Your Comments

Related Articles


Back to top button