തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വിമർശിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ശശി തരൂരിനെ കുറ്റപ്പെടുത്തിയ ചെന്നിത്തലയ്ക്ക് തിരിച്ചടി. തന്നെ ചെന്നിത്തല പഠിപ്പിക്കാൻ വരേണ്ടെന്നാണ് ശശി തരൂർ പ്രതികരിച്ചത്.
ഇതോടെ മോദി സ്തുതിയെച്ചൊല്ലി കോൺഗ്രസിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
ജയറാം രമേശിന് പിന്നാലെയാണ് മനു അഭിഷേക് സിംഗ്‌വിയും ശശി തരൂറും സമാന പ്രസ്‌താവനയുമായി രംഗത്തെത്തിയത്.
ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയർത്തിപ്പിടിക്കേണ്ട ആവശ്യമില്ല. ജനങ്ങൾക്ക് പൊതുവെ അസ്വീകാര്യമായ നിലപാടാണ് മോദി സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. എന്നാൽ മോദിയെ എപ്പോഴും വിമർശിക്കാൻ തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ശശി തരൂർ. ഓരോ ദിവസവും കൂടുതൽ കോൺഗ്രസ് നേതാക്കൾ മോദിയെ പുകഴ്ത്തി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments