കൊച്ചി : തീവ്രവാദ ബന്ധം സംശയിച്ച് പോലീസ് ശനിയാഴ്ച് കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുൾ ഖാദർ റഹീമിനെ വിട്ടയച്ചു. നിരപരാധിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ഒപ്പം കസ്റ്റഡിയില്‍ എടുത്ത സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യുവതിയേയും വിട്ടയച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്‍.ഐ.എ അടക്കമുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ ഞായറാഴ്ച വൈകീട്ട് ഏഴുവരെ യുവാവിനെ ചോദ്യം ചെയ്തിട്ടും ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിയാത്തതിനെ തുടർന്നാണ് നടപടി. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
Also read : ബഹ്‌റിന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം
24 മണിക്കൂറോളം കസ്റ്റഡിയില്‍വച്ച് ചോദ്യം ചെയ്തതില്‍നിന്നും യുവാവിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടെന്നാണ് സൂചന. എന്‍.ഐ.യ്ക്ക് പുറമെ ക്രൈംബ്രാഞ്ചും തമിഴ്‌നാട് പോലീസിന്റെ ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തിരുന്നു.വ്യക്തി വൈരാഗ്യത്താൽ യുവാവിന്റെ പേര് തീവ്രവാദ കേസിലേക്ക് വഴിച്ചിഴയ്ക്കപ്പെട്ടു എന്ന സംശയത്തിലാണ് പോലീസ്.
ഇന്നലെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് അബ്ദുൾ ഖാദർ റഹീമിനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. തനിക്ക് തീവ്രവാദ സംഘടനകളുമായി യാതൊരു ബന്ധവുമില്ല. ശ്രീലങ്കയിലോ പാകിസ്ഥാനിലോ പോയിട്ടില്ലെന്നും ലഷ്കർ കമാൻഡർ എന്ന് കേന്ദ്ര ഏജൻസികൾ പറയുന്ന അബു ഇല്യാസിനെ പരിചയമില്ലെന്നും അഖ്ദുൾ ഖാദർ റഹീം അന്വേഷണ സംഘത്തോട് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
Post Your Comments