ചേരുവകള്‍:
*ചേന – 200 ഗ്രാം
*മത്തങ്ങ – 200 ഗ്രാം
*പച്ചക്കായ -3 എണ്ണം
*കാരറ്റ് – 3 എണ്ണം
*ബീന്‍സ് – 5 എണ്ണം
*മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍
*കടല -കാല്‍ കപ്പ്
*ഗ്രീന്‍ പീസ് – കാല്‍ കപ്പ്
*തേങ്ങ – ഒരു തേങ്ങ ചിരകിയത്
*കുരുമുളക് – 10 എണ്ണം
* ജീരകം – ഒരുനുള്ള്
*മുളകുപൊടി/പച്ചമുളക് – എരിവിന് അനുസരിച്ച്
*ശര്‍ക്കര – അല്‍പ്പം
* കടുക് – ഒരു ടീസ്പൂണ്‍
* ഉണക്ക മുളക് – ഒന്നോ രണ്ടോ
*കറിവേപ്പില- ഒരു തണ്ട്
*ഉപ്പ്- ആവശ്യത്തിന്
* വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
കടലയും ഗ്രീന്‍പീസും ഉപ്പുചേര്‍ത്തു വേവിച്ച് വെയ്ക്കുക. ശേഷം ഒന്നുമുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ ചെരുതായി അരിഞ്ഞ് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക, ഇത് പകുതി വേകുമ്പോള്‍ അരമുറി തേങ്ങയുടെ പീരയും പത്തുമുതല്‍ പതിമൂന്നുവരെയുള്ള ചേരുവകളും വേവിച്ചുവെച്ചിരിക്കുന്ന കടലയും ഗ്രീന്‍ഡ പീസും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു പത്തുമിനിട്ടുനേരം അടച്ചുവെച്ചു വേവിക്കുക. വേണമെങ്കില്‍ അല്‍പ്പം ഗരം മസാലയും ചേര്‍ക്കാവുന്നതാണ്.
ഒരുപാത്രത്തില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് ഉണക്കമുളകും വേപ്പിലയും ബാക്കി അരമുറി തേങ്ങയുടെ പീരയും ചേര്‍ത്ത് മൂപ്പിച്ചു തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ടുകറിയില്‍ ചേര്‍ത്ത് ഇളക്കി അല്‍പ്പനേരം മൂടിവെച്ച ശേഷം ഉപയോഗിക്കുക.
Post Your Comments