Festivals

ഓണത്തിന് 300 കോടി രൂപയുടെ വിൽപന ലക്ഷ്യമിട്ട് കൺസ്യൂമർഫെഡ്

കൊച്ചി: ഓണക്കാലത്ത് 300 കോടി രൂപയുടെ വിൽപന ലക്ഷ്യമിട്ട് കൺസ്യൂമർഫെഡ്. സംസ്ഥാനത്തൊട്ടാകെ 3500 ഓണം വിപണികളാണ് ഒരുക്കുന്നത്. 200 ത്രിവേണി മാർക്കറ്റുകളും 3300 സഹകരണ സംഘങ്ങളും ഓണവിപണികളാകും. സെപ്റ്റംബർ 1 മുതൽ 10 വരെയാണ് വിൽപ്പന നടക്കുക. 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വിൽപന വഴി 200 കോടി രൂപയും 10 മുതൽ 30 % വരെ വിലക്കുറവുള്ള, സബ്‌സിഡിയില്ലാത്ത 48 ഇനം സാധനങ്ങളുടെ വിൽപനയിൽനിന്നു 100 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ എം.മെഹബൂബ് വ്യക്തമാക്കി. ഇതോടെ പൊതുവിപണിയിൽ 30% വരെ വില കുറയുമെന്നാണു പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button