ഇഞ്ചിക്കറിയും നാരങ്ങ അച്ചാറും
ഇഞ്ചിക്കറി
ഇഞ്ചി – 50 ഗ്രാം
ശർക്കര – 50 ഗ്രാം
പുളി – കുറച്ച്
പച്ചമുളക് – 6 എണ്ണം
മഞ്ഞൾപൊടി – കാൽടീസ് പൂൺ
മുളക്‌പൊടി – അര ടീസ് പൂൺ
മുളക് മുഴുവനെ – 3 എണ്ണം
വെളിച്ചണ്ണ, കടുക്, ഉപ്പ്, കറിവേപ്പില, പാകത്തിന്
പാചകം ചെയ്യുന്ന വിധം
ഇഞ്ചി കൊത്തിയരിയുക-
പച്ചമുളക് വട്ടത്തിൽ അരിയണം, ഇതും രണ്ടും വെളിച്ചണ്ണയിൽ വറുത്തുകോരണം.
പുളി കുതിർത്തു പിഴിഞ്ഞവെള്ളത്തിൽ ശർക്കരയും ഉപ്പും അലിയിച്ചുവയ്‌ക്കുക.
2 ടീസ്‌പൂൺ വെളിച്ചണ്ണയിൽ കടുക്, കറിവേപ്പില, മുളക് മുറിച്ചത്, മുളക്‌പൊടി, മഞ്ഞൾപൊടി ഇവ മൂപ്പിക്കണം പിന്നീട്, പുളി വെള്ളംചേർത്തു തിളപ്പിക്കണം – ഒന്നു കുറുകി വരുമ്പോൾ ഇഞ്ചിയും പച്ചമുളകും ചേർക്കാം. കുറുകിയ പാകത്തിൽ വാങ്ങി തണുക്കുമ്പോൾ ഉപയോഗിക്കാം.ഇഞ്ചിക്കറി അഞ്ചു കൂട്ടം കറികള്‍ക്ക് തുല്യമാണെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇഞ്ചിക്കറി ഇല്ലാത്ത ഓണ സദ്യ ഉണ്ടാവുകയുമില്ല.
നാരങ്ങ അച്ചാര്‍
വടുകപ്പുളിനാരങ്ങ – ഇടത്തരം വലുപ്പമുള്ളത് ഒന്ന്
പച്ചമുളക് – ഏകദേശം പത്തെണ്ണം
മുളകുപൊടി – ഞാൻ ഏതാണ്ട് 6 വലിയ സ്പൂൺ എടുത്തു
കായംപൊടി – രണ്ട് സ്പൂൺ
ഉലുവാപ്പൊടി – അര സ്പൂൺ
പാകത്തിന് ഉപ്പ്, തിളപ്പിച്ചാറിയ വെള്ളം
നാരങ്ങ കഴുകി വൃത്തിയാക്കി, നെടുകെ നാലാക്കി മുറിച്ചശേഷം കനം കുറഞ്ഞ സ്‌ലൈസുകളാക്കുക. ഇനി ഈ സ്‌ലൈസുകൾ ചെറിയ കഷ്ണങ്ങളാക്കുക.
പച്ചമുളക് വട്ടത്തിൽ അരിയുക.
നാരങ്ങാക്കഷ്ണങ്ങളും പച്ചമുളകും കൂടി ഉപ്പ് ചേർത്ത് ഒരു ദിവസം അടച്ചു വയ്ക്കുക. അടുത്ത ദിവസം മുളകുപൊടിയും കായവും ഉലുവാപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം തിളപ്പിച്ചാറിയ വെള്ളമൊഴിച്ച് പാകത്തിന് അയവിലാക്കുക.നാരങ്ങാക്കറി തയ്യാര്‍.
ഓണത്തിന്റെ ഇലയുടെ തുമ്പില്‍ സ്ഥിരം സ്ഥാനം പിടിക്കുന്ന അച്ചാറുകള്‍ ആണ് ഇഞ്ചിക്കറിയും നാരങ്ങ അച്ചാറും.
Post Your Comments