Onam 2021Onam FoodLatest NewsKeralaNews

ഓണസദ്യ വിളമ്പുമ്പോൾ അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ണം എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്നത് ഓണസദ്യ തന്നെയാണ്. തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയുടെ രുചി ഒന്ന് വേറെ തന്നെയാണ്. സദ്യ കൂടി ഉണ്ടെങ്കിൽ മാത്രമേ ഓണാഘോഷം പൂർത്തിയാകൂ.

Read Also: പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം … അത്തദിനത്തില്‍ അറിയേണ്ടതെല്ലാം

ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി ഒട്ടേറെ വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. ഓണസദ്യ വിളമ്പുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം:

ഒരു ചെറിയ നാക്കില, തുമ്പ് പടിഞ്ഞാറായി വച്ച് അതിൽ ചോറും കറികളും കുറേശ്ശെ വിളമ്പുന്നത് ഗണപതിക്കാണെന്നാണ് സങ്കൽപ്പം. കിഴക്കോട്ട് തിരിയിട്ടു കൊളുത്തിയ നിലവിളക്കും കിണ്ടിയിൽ വെള്ളവും സമീപം വെച്ച ശേഷം സദ്യ തുടങ്ങാം. ചില സ്ഥലങ്ങളിൽ ഇതേ പോലെ ഒരു അടച്ച മുറിയിൽ പിതൃക്കളെ സങ്കൽപ്പിച്ച് ചോറു വയ്ക്കാറുണ്ട്. ഈ ചോറ് പിന്നീട് ആർക്കെങ്കിലും കൊടുക്കാവുന്നതാണ്.

ഓരോ ക്രമങ്ങളാണ് സദ്യ വിളമ്പുന്നതിനായി ഓരോ സ്ഥലങ്ങളിലും ഉള്ളത്. ഈശ്വര സ്മരണയ്ക്കു ശേഷമേ ഭക്ഷണം കഴിക്കാവൂ എന്നാണ് അറിവുളളവർ പറയുന്നു. അതിനാൽ ഒരു അനുഷ്ഠാനമെന്ന രീതിയിലെങ്കിലും ഈശ്വര സ്മരണ അത്യാവശ്യമാണ്.

Read Also: സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നതില്‍ സന്തോഷം,​ പണച്ചെലവുള്ള ആഘോഷം ഒഴിവാക്കണമെന്ന് മമ്മൂട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button