KeralaLatest News

ഇ​ട​തു​പ​ക്ഷ​വു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ന്‍ ‌സോ​ണി​യാ ഗാ​ന്ധിയുടെ അനുമതി

കൊൽക്കത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​ത്-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​മു​ണ്ടാ​ക്കാ​ന്‍ ‌സോ​ണി​യാ ഗാ​ന്ധിയുടെ അനുമതി. ബം​ഗാ​ള്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ സോ​മേ​ന്ദ്ര നാ​ഥ് മി​ത്രയാണ് ഇക്കാര്യം അറിയിച്ചത്. ഇ​ട​ത് പാ​ര്‍​ട്ടി​ക​ള്‍ ത​യാ​റാ​ണെ​ങ്കി​ല്‍ അ​വ​രു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ന്‍ ത​യാ​റാ​ണ്. സോ​ണി​യ ഇ​തി​ന് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെന്നും വെ​ള്ളി​യാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​ല്‍ ബം​ഗാ​ളി​ലെ പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച​യാ​യെ​ന്നും സോ​മേ​ന്ദ്ര നാ​ഥ് മി​ത്ര വ്യക്തമാക്കി.

Read also: കോ​ണ്‍​ഗ്ര​സ്, എ​ന്‍​സി​പി പാ​ര്‍​ട്ടി​ക​ളി​ലെ 50 പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ല്‍ എ​ത്തും; വെളിപ്പെടുത്തലുമായി മ​ന്ത്രി

ബം​ഗാ​ളി​ല്‍ ബി​ജെ​പി​ക്കെ​തി​രെ ഒ​ന്നി​ച്ചു മ​ത്സ​രി​ക്ക​ണ​മെ​ന്ന് ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യമുണ്ടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബി​ജെ​പി ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന മാ​റ്റു​മെ​ന്ന് ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ടെന്നും ബി​ജെ​പി​യെ നേരിടാൻ എ​ല്ലാ​വ​രും കൈ​കോ​ര്‍​ക്കു​മെ​ന്നാ​ണ് താ​ന്‍ ക​രു​തു​ന്ന​തെ​ന്നും മ​മ​ത പ​റ​ഞ്ഞി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button