മുംബൈ: 50 പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര മന്ത്രി. കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ 50 എംഎല്‍എമാര്‍ ബിജെപിയുമായി സമ്പര്‍ക്കത്തിലാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജന്റെ വെളിപ്പെടുത്തൽ . എന്‍സിപി നേതാവായിരുന്ന സച്ചിന് ആഹിര്‍, മുംബൈ യൂണിറ്റ് ചീഫ് ചിത്ര വാഗ് എന്നിവര്‍ കഴിഞ്ഞ ദിവസം എന്‍സിപി വിട്ടിരുന്നു.
ആഹിര്‍ ശിവസേനയില്‍ ചേര്‍ന്നു. എന്‍സിസി എംഎല്‍എ വൈഭവ് പിച്ചഡും ബിജെപിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എംഎൽഎമാർ ബിജെപിയിലേക്ക് പോകാനൊരുങ്ങുന്നത്. ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്തെത്തിയതിനു പിന്നാലെയാണു മന്ത്രിയുടെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണ ഏജന്‍സികളായ സിബിഐയെയും ഇഡിയെയും ഉപയോഗിച്ച് എന്‍സിപി, കോണ്‍ഗ്രസ് നേതാക്കളെ സമ്മര്ദത്തിലാക്കുകയാണെന്നു പവാര്‍ ആരോപിച്ചിരുന്നു. 2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ 122 സീറ്റിലാണ് ബിജെപി വിജയിച്ചത്. ശിവസേന 63 സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 42 സീറ്റും എന്‍സിപി 41 സീറ്റും നേടി.
Post Your Comments