തിരുവനന്തപുരം: പാലായിലെ ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. പാലാ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജമെന്ന് അദ്ദേഹം അറിയിച്ചു. അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന രാഷ്ട്രീയം എല്‍ഡിഎഫിനനകൂലമാണ്. ലോക്സഭാ തെരഞ്ഞടുപ്പ് കാലത്തുണ്ടായ രാഷ്ട്രീയ സാഹചര്യമല്ല നിലനില്‍ക്കുന്നത്. ലോക്സഭാ തെരഞ്ഞടുപ്പിന് ശേഷമുണ്ടായ ഉപതെരഞ്ഞടുപ്പുകളിലെല്ലാം എല്‍ഡിഎഫിനായിരുന്നു വിജയമെന്നും കോടിയേരി പറഞ്ഞു.
Read Also : പാലാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
കഴിഞ്ഞ തവണ കെഎം മാണി മത്സരിച്ചിട്ട് പോലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് കോടിയേരി പറഞ്ഞു. സെപ്തംബര്‍ 23നാണ് പാലാ നിയോജകമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 27നാണ്. മണ്ഡലത്തില്‍ എം.എല്‍.എ ഇല്ലാതായിട്ട് ഒക്ടോബറില്‍ ആറുമാസം തികയുന്ന പഞ്ചാത്തലത്തിലാണ് സെപ്തംബര്‍ മാസത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഈ മാസം 28ന് ഉപതിരഞ്ഞെടുപ്പ് ഗസറ്റില്‍ വിജ്ഞാപനം ചെയ്യും. ഇന്ന് മുതല്‍ പാലാ നിയോജകമണ്ഡലമുള്ള കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
Post Your Comments