Latest NewsIndia

കശ്മീരില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം : സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വിശദീകരിച്ച് കശ്മീര്‍ ഗവര്‍ണര്‍

ന്യൂഡല്‍ഹി: കശ്മീരില്‍ അവശ്യവസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വിശദീകരിച്ച് കശ്മീര്‍ ഗവര്‍ണര്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവിരുദ്ധമാണ്. കശ്മീരില്‍ മരുന്നുകള്‍ക്കും അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ലെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വ്യക്തമാക്കി. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക്‌നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഒരുപാടുപേരുടെ ജീവന്‍ രക്ഷിക്കാനായെന്നും കഴിഞ്ഞ പത്തുദിവസമായി കലാപം കാരണം കശ്മീരില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവേളയിലാണ് അദ്ദേഹം കശ്മീരിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് പ്രതികരിച്ചത്.

Read Also : കശ്മീരിൽ ഇനി ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാക ഉയർന്ന് പാറിപ്പറക്കും

അവശ്യവസ്തുക്കള്‍ക്കും മരുന്നുകള്‍ക്കും കശ്മീരില്‍ ക്ഷാമം നേരിടുന്നില്ലെന്നും എല്ലാം ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ബലിപെരുന്നാളിന് പ്രദേശവാസികളുടെ വീടുകളിലെത്തി മാംസവും പച്ചക്കറികളും വിതരണം ചെയ്തിരുന്നതായും സത്യപാല്‍ മാലിക്ക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button