ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ സൈനിക ആക്രമണം നടത്തുമെന്ന അഭ്യുഹങ്ങളില്‍ പ്രതികരിച്ച് ജമ്മു കാഷ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ സൈനിക നീക്കമുണ്ടാകുമെന്ന അഭ്യുഹങ്ങളും സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങളും വിശ്വസിക്കരുതെന്ന് ഗര്‍ണര്‍ പറഞ്ഞു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് കൂടുതല്‍ സേനാവിന്യാസം നടത്തുന്നതെന്ന് സത്യപാല്‍ മാലിക് പറഞ്ഞു. ഇതിനെ മറ്റെന്തെങ്കിലും നീക്കമായി ആരും കാണേണ്ടന്നും ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും ജമ്മു കാഷ്മീര്‍ ജനതയോട് അദ്ദേഹം ആവശ്യപ്പെട്ടു. .
Post Your Comments