മോഹൻലാൽ ചിത്രം ‘ഇട്ടിമാണി’ ഓണം റിലീസായി തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ഇതിനോടൊപ്പം തന്നെ ‘ഇട്ടിമാണി’ മുണ്ടുകളും ഓണവിപണിയിലേക്ക് എത്തുകയാണ്. ലൂസിഫർ’, ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്ത സുജിത്ത് സുധാകരൻ എന്ന ഫാഷൻ ഡിസൈനറാണ് ‘ഇട്ടിമാണി’യിലും മോഹൻലാലിനു വേണ്ടി വസ്ത്രമൊരുക്കിയിരിക്കുന്നത്.
ചൈനീസ് ടെക്സ്ച്ചറുകളാണ് മുണ്ടിന്റെ കരയുടെ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. ഡ്രാഗൺ പോലുള്ള ഡിസൈനുകളും കൊണ്ടു വന്നിട്ടുണ്ട്. കുറച്ചു ലൗഡ് ആയ ഡിസൈനാണ് ഇത്. ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നു തുടങ്ങിയതോടെ മോഹൻലാലിന്റെ കോസ്റ്റ്യൂം ശ്രദ്ധിക്കപ്പെട്ടു. എം സി ആർ പോലുള്ള കമ്പനികൾ ഓണം വിപണിയെ ലക്ഷ്യമാക്കി ‘ഇട്ടിമാണി’ മുണ്ടുകൾ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഒരു ഓണത്തിന് ‘പ്രേമം’ ട്രെൻഡ് വിപണി കീഴടക്കിയത് പോലെ ഇത്തവണത്തെ ഓണത്തിന് ‘ഇട്ടിമാണി മുണ്ടുകൾ’ ട്രെൻഡ് ആകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Post Your Comments