Latest NewsKerala

ആദ്യ മുത്തലാഖ് കേസിലെ പരാതിക്കാരിയെ വധിക്കുമെന്ന് ഭീഷണി; പിതാവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് സംഭവിച്ചത്

കോഴിക്കോട്: കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌ത സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസിലെ പരാതിക്കാരിയെ വധിക്കുമെന്ന് മുന്‍ഭര്‍ത്താവ്. ഇത് സംബന്ധിച്ച് യുവതി പരാതി നൽകി. പിതാവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാറിലെത്തി തടഞ്ഞു നിര്‍ത്തിയാണ് മുന്‍ ഭര്‍ത്താവിന്റെ വധ ഭീഷണി.

ALSO READ: ഓണം എത്തും മുമ്പെ പച്ചക്കറിയ്ക്ക് പൊന്നും വില : വില ഇനിയും ഉയരും

തനിക്കെതിരായ കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നാണ് ഇയാള്‍ പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ മുക്കം പോലീസ് കേസെടുത്തു.

ALSO READ: കമിതാക്കള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ ഓടത്തെരുവില്‍ വച്ചായിരുന്നു കൊടിയത്തൂര്‍ ഇ.കെ. ഉസാമിന്റെ ഭീഷണി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ മുക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യുവതിക്കെതിരെ കഴിഞ്ഞ ദിവസം മഹല്ലിലെ പള്ളിക്കമ്മറ്റി രംഗത്തുവന്നു. സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസില്‍ ഉസാമിനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button