സൂര്യനു ചുറ്റും ഭൂമി കറങ്ങുകയാണ്. കണ്ണുകള്‍ കൊണ്ട് ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കുകയുമില്ല. എന്നാൽ ഭൂമി കറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഭൂമിയിൽ നിന്ന് തന്നെ എടുത്തതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സോണി എ7എസ് 2 ക്യാമറയില്‍ കാനോണ്‍ 24-70 എംഎം എഫ്2.8 ലെന്‍സ് ഉപയോഗിച്ച് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സഞ്ചരപഥം ട്രാക്ക് ചെയ്യുന്ന ഇക്വട്ടോറിയല്‍ ട്രാകിങ് മൗണ്ടിന്റെ സഹായത്തോടെയാണ് ഈ ദൃശ്യം എടുത്തിരിക്കുന്നത്. ആസ്ട്രോണമി ഫൊട്ടോഗ്രാഫറായ ആര്യ നിരെന്‍ബെര്‍ഗ് ആണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. 2017ല്‍ പുറത്തുവിട്ട വീഡിയോ ആണ് ഇത്. എന്നാല്‍ ചിലര്‍ ദൃശ്യം വീണ്ടും ഷെയര്‍ ചെയ്‌തിരിക്കുകയാണ്.
Read also: ഇനി യുഎഇയിലെ മരുഭൂമികളിലും മഴ പെയ്യും; കൃത്രിമ മഴ പെയ്യിക്കാന്‍ പുതിയ പദ്ധതികള്‍
Post Your Comments