മുംബൈ: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മത്സരത്തിനിടെ പുസ്തകം വായിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുസ്തകത്തിന്റെ പേര് ‘ഡീറ്റോക്‌സ് യുവര്‍ ഈഗോ’ (നിങ്ങളുടെ അഹങ്കാരം ഒഴിവാക്കാം) എന്നാണ്. അഹംഭാവം ഒഴിവാക്കാനുള്ള ഏഴു മാര്‍ഗങ്ങളാണ് പുസ്തകത്തിലൂടെ ഇതിന്റെ രചയിതാവ് പറയുന്നത്. സ്വാതന്ത്ര്യവും സന്തോഷവും വിജയവും പുസ്തകത്തിലൂടെ സ്വന്തമാക്കാം എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. രോഹിത് ശര്‍മയുമായി വിരാട് കോഹ്ലി പ്രശ്‌നത്തിലാണെന്നുള്ള വാർത്തകളും, കോഹ്‌ലിയുടെ ചിലപെരുമാറ്റങ്ങളും ചൂണ്ടിക്കാട്ടി, ഈ പുസ്തകം വളരെ മുന്‍പ് തന്നെ വായിച്ച് ഈഗോ കുറക്കേണ്ടതായിരുന്നുവെന്നാണ് ചിലർ വ്യക്തമാക്കുന്നത്.
Read also: ഇതിഹാസങ്ങളെ പിന്നിലാക്കി വിരാട് കോഹ്ലി
Sitting in Balcony, @imVkohli reading book “Detox your ego”.#INDvsWI pic.twitter.com/1gZyaWLMDF
— @Ary (@___singh) August 23, 2019
Post Your Comments