മാവേലിക്കര: ശബരി എക്സ്പ്രസിൽ നിന്നു വീണു വലതു കാൽപാദമറ്റ യുവാവിനെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ് ആംബുലൻസ് ഡ്രൈവർ ജോൺസി മാത്യു. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ശബരി എക്സ്പ്രസിൽ നിന്നു വീണാണ് ആൽഫിയുടെ കാൽപാദം അറ്റുപോയത്.
ALSO READ: ഇല്ലാഗര്‍ഭം അഭിനയമല്ല; ഈ അപൂര്‍വ്വരോഗത്തിന് പിന്നില്‍
ആൽഫിയുമായി ആംബുലൻസ് ഡ്രൈവർ ജോൺസി മാത്യു കണ്ണടച്ച് പ്രാർഥിച്ച ശേഷം പറന്നു. അനുവദിച്ച് കിട്ടിയ മുപ്പത് മിനിട്ടിന് മുമ്പേ മാവേലിക്കരയില്‍ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെത്തി.
മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ശബരി എക്സ്പ്രസിൽ നിന്നു വീണു വലതു കാൽപാദമറ്റ ആൽഫിയയുമായി 108 ആംബുലൻസ് ജില്ലാ ആശുപത്രിയിൽ നിന്നു പുറപ്പെട്ടതിനു പിന്നാലെയാണ് അറ്റുവീണ കാൽപാദം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഡിവൈഎഫ്ഐ മാവേലിക്കര മേഖലാ പ്രസിഡന്റ് ലിജോ വില്ലയിലും ആംബുലൻസിലുണ്ടായിരുന്നു. ലിജോയാണ് കാൽപ്പാദം ചേർത്തുപിടിച്ചത്.
ALSO READ: വീണ്ടും ന്യൂനമര്‍ദ്ദം; ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
കാൽപാദം കൈമാറിയ ശേഷം മടങ്ങാൻ തയാറെടുക്കവേയാണ് ആൽഫിയയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനു ഐസിയു ആംബുലൻസ് ലഭിച്ചില്ലെന്ന് അറിഞ്ഞത്. ജോൺസിയുടെ ആംബുലൻസിൽ തന്നെ ആൽഫിയയെ കലവൂരിൽ എത്തിച്ചപ്പോഴേക്കും ചേർത്തലയിൽ നിന്നു ഐസിയു ആംബുലൻസ് അവിടെയെത്തി. ആൽഫിയയെ ഈ ആംബുലൻസിലേക്കു മാറ്റിയ ശേഷമാണ് ഇരുവരും മടങ്ങിയത്.
Post Your Comments