Latest NewsGulf

മഴ ആസ്വദിച്ച് ഡ്രൈവ് ചെയ്യുന്ന ദുബായ് രാജകുമാരന്‍ ഷെയ്ഖ് ഹമ്ദാന്റെ വീഡിയോ വൈറലാകുന്നു

ദുബായ് : മഴ ആസ്വദിച്ച് ഡ്രൈവ് ചെയ്യുന്ന ദുബായ് രാജകുമാരന്‍ ഷെയ്ഖ് ഹമ്ദാന്റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം യു.എ.ഇയിയുടെ പലഭാഗങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. മഴയോടൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായി. പൊടിക്കാറ്റിന്റെ അകമ്പടിയോടെയാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തത്.

അറബിക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം : യുഎഇയില്‍ കനത്ത മഴ

മഴയും തണുത്ത കാലാവസ്ഥയും ആസ്വദിയ്ക്കാനായി ദുബായ് കിരീടാവകാശി ഹമദാന്‍ ബിന്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അദ്ദേഹം തന്റെ ക്രൂയിസ് കാറുമായി നഗരം ചുറ്റാനിറങ്ങി.

Read Also : മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത : യുഎഇയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി കാലാവസ്ഥാ കേന്ദ്രം

ഹമദാന്‍ രാജകുമാരന്‍ തന്നെയാണ് മഴപെയ്യുമ്പോള്‍ ഡ്രൈവ് ചെയ്യുന്ന ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഒപ്പം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പെയ്ത മഴയെ കുറിച്ചും പൊടിക്കാറ്റിനെ കുറിച്ചുമുള്ള വിവരങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കവെയ്ക്കുകയും ചെയ്തു.

യു.എ.ഇയിലെ ഷാര്‍ജ, റാസല്‍ഖൈമ, അല്‍-അയ്ന്‍ എന്നിവിടങ്ങളില്‍ വേനല്‍മഴ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു

shortlink

Post Your Comments


Back to top button