അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥക്ക് സാധ്യതയെന്ന് ദേശിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. താപനില തീരപ്രദേശങ്ങളില്‍ മുപ്പത് ഡിഗ്രി സെല്‍ഷ്യസ് വരെയും മറ്റിടങ്ങളില്‍ ഇരുപത്തിയെട്ട് ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും.
അറേബ്യന്‍ ഗള്‍ഫും ഒമാനും കടലും പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 12.7 ഡിഗ്രിസെല്‍ഷ്യസ് ആണ്. ചിലയിടങ്ങളില്‍ മഴക്കും സാധ്യതയുണ്ട്. പൊടിക്കാറ്റ് മൂലം കാഴ്ച്ചാപരിധി കുറയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ മഴക്കുള്ള സാധ്യതയും പ്രവചിക്കുന്നു. വടക്കന്‍ മേഖലകള്‍ മേഘാവൃതമായിരിക്കും. നാളെ തണുത്ത കാറ്റോട് കൂടി അസ്ഥിരകാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. റാസല്‍ഖൈമയിലെ ജബല്‍ജയ്‌സില്‍ ആണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 16 കിലോമീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. ചിലപ്പോള്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയേക്കാം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments